നിലാ മഴ പെയ്യുന്നു
നമുക്കു നനയാം
നമുക്കു നനയാം
മഞ്ഞുപെയ്യുന്ന
ഈ മകര രാവിന്‍റെ
ധന്യതയില്‍, നീ
ചുണ്ടോടു ചേര്‍ക്കുന്ന
പ്രേമ ചുംബനത്തിന്
എന്തു ചൂട്........
സഖീ,
നീ എത്ര സുന്ദരിയാണ്
ഈ നിശാഗന്ധിപോലെ നറുമണം
എന്‍റെ നാസികയുണര്‍ത്തുന്നു.
ഈ രാത്രിക്ക്
എന്തേ ഹ്രസ്വത
നിന്‍ സാമീപ്യംകൊണ്ട്
അതു വേഗത്തിലോടുന്നു
എനിക്കു നീ നഷ്ടപ്പെടുന്നു
എങ്കിലുമീരാത്രി
എത്ര മധുരം
ഞാനീ പ്രേമത്തിന്‍
രുധിരം നുണയട്ടെ
നിന്‍റെ ചുവന്ന
അധരങ്ങളില്‍ നിന്നും