Friday, 10 December 2010

വിട

ഹൃത്തിന്റെ
നീലാകാശത്തു നിന്ന്
രക്ത നക്ഷത്രങ്ങളെല്ലാം
കൊഴിയും മുന്പ്,
രാത്രി
പനിക്കിടക്ക
വിരിക്കും മുന്പ്
പ്രതീക്ഷകളുടെ
പറവകളെല്ലാം
കൂടുവിട്ടു
ശൂന്യാകാശം
തേടും മുന്പ്
സ്വീകരിക്കു നീ
ഞാന്‍ നീട്ടുമീ -
റോസാപ്പൂക്കള്‍.


ദളങ്ങള്‍
മിഴികളിറ്റിച്ച
ഹിമ കണങ്ങളാല്‍
കുതിര്ന്നതെങ്കിലും
ഇലകള്‍
പ്രണയത്തിന്റെ
പച്ചചോരയില്‍
നനഞ്ഞതെന്കിലും
ചെണ്ടുകള്‍
നിന്‍ വിരല്‍
നോവിക്കാന്‍
വിരഹ മുള്ളുകള്‍
നിറഞ്ഞതെങ്കിലും
സ്വീകരിക്കു നീ
എന്റെയീ ചോരപ്പൂക്കള്‍.


ഹൃദയത്തില്‍
നീ പ്രണയത്തെ
അടക്കം ചെയ്ത
കല്ലറക്കു മുകളില്‍
ചേര്‍ത്ത് വെക്കുക
ഹൃദയ ദളങ്ങള്‍.


മിഴികളിറ്റാതെ
നോട്ടം പാളിവീഴാതെ
പോവുക..