മഴക്കാലമാണ്
പുലര്‍ക്കാലമൊക്കെ
ഇലച്ചാര്‍ത്തിലിറ്റും-
കിനാക്കള്‍
തെറിച്ചങ്ങുവീഴും
ശബ്ദങ്ങള്‍ കേള്‍ക്കെ
വിളിച്ചുണര്‍ത്തു-
മോര്‍മ്മ-
പ്പുറന്തോണ്ടലായി
പുറങ്കാലമേതും
നിറംപോയകാലം
പ്രണയാര്‍ദ്രമായി
കടന്നോരുകാലം
ഒരുവാക്കും മിണ്ടാ-
തേറുന്നു കാലം
ഇനിയേതുരാത്രി
വഴിച്ചൂട്ടുമായി
പടിയേറി വന്നു
വിളിക്കുമീക്കാലം
എനിക്കെന്തു കോലം
നിനെക്കെന്തുകോലം
ഏതേതുരൂപം
ഭേസിച്ചുനില്‍ക്കും
നമ്മളന്നേരം
നേരങ്ങളൊക്കെ
നാഴിക്കളന്ന്
സൂക്ഷിച്ചുവെക്കാം
വേണ്ടപ്പോഴൊക്കെ
അളന്നന്നെ തീര്‍ക്കാം
കളയേണ്ട നേരം
വരണുണ്ടുകാലം
കേട്ടില്ലേ കാതില്‍
കൂകിയടക്കും
മരണത്തിനൊച്ച
പൊറുക്കെന്‍റെ പൊന്നേ
മറക്കെന്‍റെ പൊന്നേ
കടങ്കഥയായ്
പോയൊരീ ജന്‍മം
പുലര്‍ക്കാലമൊക്കെ
ഇലച്ചാര്‍ത്തിലിറ്റും-
കിനാക്കള്‍
തെറിച്ചങ്ങുവീഴും
ശബ്ദങ്ങള്‍ കേള്‍ക്കെ
വിളിച്ചുണര്‍ത്തു-
മോര്‍മ്മ-
പ്പുറന്തോണ്ടലായി
പുറങ്കാലമേതും
നിറംപോയകാലം
പ്രണയാര്‍ദ്രമായി
കടന്നോരുകാലം
ഒരുവാക്കും മിണ്ടാ-
തേറുന്നു കാലം
ഇനിയേതുരാത്രി
വഴിച്ചൂട്ടുമായി
പടിയേറി വന്നു
വിളിക്കുമീക്കാലം
എനിക്കെന്തു കോലം
നിനെക്കെന്തുകോലം
ഏതേതുരൂപം
ഭേസിച്ചുനില്‍ക്കും
നമ്മളന്നേരം
നേരങ്ങളൊക്കെ
നാഴിക്കളന്ന്
സൂക്ഷിച്ചുവെക്കാം
വേണ്ടപ്പോഴൊക്കെ
അളന്നന്നെ തീര്‍ക്കാം
കളയേണ്ട നേരം
വരണുണ്ടുകാലം
കേട്ടില്ലേ കാതില്‍
കൂകിയടക്കും
മരണത്തിനൊച്ച
പൊറുക്കെന്‍റെ പൊന്നേ
മറക്കെന്‍റെ പൊന്നേ
കടങ്കഥയായ്
പോയൊരീ ജന്‍മം