Wednesday, 17 July 2013

രാജ്യകാര്യം...



പേരു മാറും മുമ്പ്
പരിശോധിച്ചിരുന്നു...
തുണിയുരിഞ്ഞും;
അപ്പോൾ തീവ്രവാദിയായിരുന്നില്ല;
പേരിലും വേരിലും.
ദേശീയത നിറഞ്ഞിരുന്നു...

ഗസറ്റ് കണ്ടപ്പോൾ
തിരിച്ചറിഞ്ഞു..
തുണിയുരിയാതെ തന്നെ...

പിന്നെ പൂരപ്പടക്കം...
നാലു തീവ്രവാദികൾ
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു
പത്രവാർത്ത.

രാജ്യം
അഴിമതിയിൽ നിന്നും
പട്ടിണിയിൽ നിന്നും
കടത്തിൽ നിന്നും
രക്ഷപെട്ടു...

നമ്മുടെ ഭാഗ്യം...

3 comments:

  1. പേരുനോക്കിയാണിപ്പോള്‍ കേസുകള്‍ തീരുമാനിയ്ക്കുന്നത്!!

    ReplyDelete
  2. ഒരു പേരില്‍ ഒരുപാടുണ്ട് എന്ന് തിരുത്തേണ്ടി വരും.

    ReplyDelete